പി.ടി.എ യോഗത്തിനിടെ പഞ്ചായത്ത് അംഗങ്ങള്‍ ഏറ്റുമുട്ടി
കൂറ്റനാട്: വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ പി.ടി.എ ജനറല്‍ ബോഡിയോഗത്തില്‍ സി.പി.എം നേതാക്കള്‍ ഏറ്റുമുട്ടി. യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗവും സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ചേരിതിരിഞ്ഞുള്ള കൈയാങ്കളിയിലേക്ക് എത്തിയത്.
നിലവിലെ പി.ടി.എ കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ബഹളത്തിലും അടിപിടിയിലും കലാശിച്ചത്. യോഗത്തിലേക്ക് എഴുതികൊണ്ടുവന്ന പാനല്‍ പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി വായിക്കാന്‍ എഴുന്നേറ്റപ്പോള്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പു നടത്തുന്നതെന്ന് ആരോപിച്ച് സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവും യോഗത്തിന്റെ ഉദ്ഘാടകനുമായ ടി. അബ്ദുല്‍ കരീം വേദിയില്‍നിന്ന് എഴുന്നേറ്റു മറ്റൊരു മൈക്കില്‍ ചെയ്യുന്നതെല്ലാം നിയമവിരുദ്ധമാണെന്ന് പറഞ്ഞു.
പി.ടി.എ തിരഞ്ഞടുക്കാനുള്ള മാനദണ്ഡങ്ങളുള്ള സര്‍ക്കാര്‍ സര്‍ക്കുലറുമായാണ് അദ്ധേഹം സംസാരിച്ചത്. അപ്പോള്‍ വേദിയിലുണ്ടായിരുന്ന സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും പഞ്ചായത്ത് അംഗവും സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റും സി.പി.എം നേതാവുമായ ടി.കെ വിജയന്‍ കരീമിന്റെ അഭിപ്രായത്തെ എതിര്‍ത്തു. വട്ടേനാട് സ്‌കൂളില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന രീതിയിലാണ് ഈ വര്‍ഷവും തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടെ കരീമിനെയും ടി.കെ വിജയനെയും അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ രണ്ടു ചേരികളായി മാറുകയും ബഹളം വെക്കുകയും ചെയ്തു. ഇതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
പ്രശ്‌നം അതിരൂക്ഷമായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, പ്രിന്‍സിപ്പല്‍മാരും പ്രധാന അധ്യാപികയും പ്രശ്‌നത്തില്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കരീമിനെ നിര്‍ദ്ദേശപ്രകാരം നിയമാനുസൃതംതിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുത്താണ് യോഗം പിരിച്ചുവിട്ടത്. വൈകിട്ട് മൂന്നിന് തുടങ്ങിയ യോഗം രാത്രി എട്ടരയോടെയാണ് അവസാനിച്ചത്. യോഗം ജില്ലാ പഞ്ചായത്ത് അംഗം അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."