വര്‍ഗീയ മുക്ത ഭാരതത്തിന് കരുത്തേകാന്‍ ജീവകുമാര്‍ 'സ്വാമി'
കാസിം വള്ളിക്കുന്നത്ത്
വല്ലപ്പുഴ: വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്രയില്‍ ഇന്നലെ ശ്രദ്ധാകേന്ദ്രമായത് ജീവകുമാര്‍ സ്വാമി. വ്രതത്തിന്റെ വിശുദ്ധിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ഊതിക്കാച്ചിയ അര്‍പ്പണബോധത്തോടെയാണ് നഗ്നപാദനായി കിലോമീറ്ററുകള്‍ ജീവകുമാര്‍ സ്വാമി നടന്നു നീങ്ങിയത്. മുസ്ലിം ലീഗിനെ വര്‍ഗീയപാര്‍ട്ടിയായി ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ജാഥാ പങ്കാളിത്തം.
ചുട്ടുപൊള്ളുന്ന പാലക്കാടന്‍ നട്ടുച്ചവെയിലില്‍ ചുട്ടുപഴുത്ത റോഡിലൂടെ നടന്ന് ജാഥയില്‍ അടിവെച്ചുനീങ്ങുമ്പോള്‍ തന്റെ കാല്‍വെപ്പുകള്‍ മതസൗഹാര്‍ദ്ധം കെട്ടിപ്പടുക്കുന്ന നല്ല നാളേക്ക് വേണ്ടിയാണെന്ന ബോധം ജീവകുമാറിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. വാവരുസ്വാമിയെയും അയ്യപ്പസ്വാമിയെയും രണ്ടായി കാണാന്‍ വാശിപിടിക്കുന്ന വര്‍ഗീയ പിന്തിരിപ്പന് ശക്തികള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് തന്റെ ജാഥയിലെ സാനിധ്യമെന്ന് ജീവകുമാര്‍ പറയുന്നു. വാവരും അയ്യപ്പനും തികഞ്ഞ മതേതര വാദികളായിരുന്നുവെന്നും ആ സന്ദേശമാണ് സമൂഹം ഏറ്റെടുക്കേണ്ടതെന്നും മതസൗഹാര്ദ്ധത്തിന് തുരങ്കംവെക്കുന്നവര്ക്ക് ശക്തമായ താക്കീതായി ഈ യുവജനയാത്രമാറുമെന്നും അദ്ധേഹം പറഞ്ഞു. നെന്മാറ മണ്ഡലത്തിലെ പുതുനഗരം സ്വദേശിയായ ശെല്വന്-രാധ ദമ്പതികളുടെ മകനായ ജീവകുമാര്‍ നെന്മാറ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് കോഡിനേറ്ററുമാണ്. കുടുംബാംഗങ്ങള്‍ക്കോ മറ്റോ ലീഗുമായി ബന്ധമില്ലാതിരുന്നിട്ടും മതേതര കാഴ്ച്ചപ്പാടാണ് ജീവകുമാറിനെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."