ജാമിഅയില്‍ പ്രതിഷേധം തുടരുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ പ്രതിഷേധം തുടരുന്നു. ഇന്നലെ വിവിധ സര്വകലാശലയില്നിന്നുള്ള വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ജാമിഅ ടീച്ചേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
വിവിധ സര്‍വകലാശാലകളുടെ പേരെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. ഇതിനു പിന്നാലെ രാത്രിയോടെ ഏഴാം നമ്പര്‍ ഗേറ്റിനു മുന്നില്‍ ഇന്നലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സംഘടിച്ചു. മെഴുകുതിരി കത്തിച്ചാണ് ഇന്നലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധം മുസ്ലിംകളെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ സംരക്ഷിക്കുന്നതിനാണെന്നു കനയ്യ പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സീലംപൂരില്‍ എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ 11 പൊലിസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കു പരുക്കേറ്റതായി പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."