HOME
DETAILS

കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ്: അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം അധികൃതര്‍ ഹൈക്കോടതിയില്‍

  
backup
August 04 2017 | 18:08 PM

%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae

കൊച്ചി : പനാമ കപ്പലിടിച്ച് മത്സ്യത്തൊഴിലാളി ബോട്ടു തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ടു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഔദ്യോഗിക രേഖകള്‍ കേരള കോസ്റ്റല്‍ പൊലിസിന് കൈമാറിയെന്നും മര്‍ക്കന്റൈല്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 11 നാണ് കേരള തീരത്തോടടുത്തുവച്ച് എം.വി ആമ്പര്‍ എല്‍ എന്ന കപ്പല്‍ ഇടിച്ച് കാര്‍മല്‍ മാത എന്ന ബോട്ടു തകര്‍ന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആന്റണി ജോണിന്റെ ഭാര്യ സുജാത ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പിനോടു നിര്‍ദേശിക്കണമെന്നും കപ്പലില്‍ നിന്ന് ഇതിനാവശ്യമായ രേഖകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയിലാണ് രേഖകള്‍ പിടിച്ചെടുത്തെന്ന് വ്യക്തമാക്കി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ അജിത് കുമാര്‍ സുകുമാരന്‍ വിശദീകരണ പത്രിക നല്‍കിയത്. അന്വേഷണവുമായി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതി കേരള പോലീസിനില്ല.
സാങ്കേതിക സഹായങ്ങള്‍ക്കായി രണ്ട് ഉദ്യോഗസ്ഥരെ വിട്ടു നല്‍കിയിട്ടുണ്ട്.
 ദുരന്തമുണ്ടായി അടുത്ത ദിവസം തന്നെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കപ്പലിലെ ഒഫിഷ്യല്‍ ലോഗ് ബുക്ക്, വോയേജ് ഡേറ്റ റെക്കോര്‍ഡര്‍, ഒറിജിനല്‍ അബ്‌സ്ട്രാക്ട് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക് എന്നിവയും യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒറിജിനല്‍ ജിപിഎസ് ചാര്‍ട്ട് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
ഇതു പിന്നീട് ജൂലായ് 19 ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോസ്റ്റല്‍ പോലീസിന് കൈമാറുകയും ചെയ്തു. മാത്രമല്ല, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് കപ്പലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പരിധിയില്‍ കിടക്കുന്ന കപ്പലില്‍ പരിശോധന നടത്തി പിടിച്ചെടുക്കാനാവുമെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago