തിരുവനന്തപുരത്തെ എ.ടി.എം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം; മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം: വെള്ളയമ്പലത്തെ എ.ടി.എം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര സംഘമെന്ന് പൊലിസ്. പ്രതികളുടെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചു. മൂന്നു വിദേശികളടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കു പിന്നില്‍ റഷ്യയില്‍ നിന്നുള്ളവരും കസാഖിസ്താനില്‍ നിന്നുള്ളവരുമെന്ന് അധികൃതര്‍. ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചതായി പൊലിസ്.
തിരുവനന്തപുരത്തെ വെള്ളയമ്പലത്തെ എ.ടി.എം ഉപയോഗിച്ചവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. മൂന്നു ദിവസങ്ങളിലായാണ് പണം തട്ടിയെടുക്കല്‍ നടന്നത്. ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തിയ്യതികളിലായി വെള്ളയമ്പലത്തെ എസ്.ബി.ടി എ.ടി.എം ഉപയോഗിച്ചവര്‍ പിന്‍നമ്പര്‍ മാറ്റണമെന്ന് പൊലിസ് അറിയിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഘത്തില്‍ സൈബര്‍ വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും. ഐ.ജി മനോജ് എബ്രഹാമാണ് സംഘത്തലവന്. അന്വേഷണത്തിനായി ഇവര്‍ മുംബൈയിലേക്ക് തിരച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."