കോണ്‍ഗ്രസിന്റെ വിജയം: മമതയുടെ പ്രധാനമന്ത്രി മോഹത്തിന് തിരിച്ചടി
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍തിരിച്ചടി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലവാരം മെച്ചപ്പെടാതിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിന് പകരം ബി.ജെ.പിക്കെതിരായ മഹാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന സ്വപ്നവുമായിട്ടാണ് മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നത്. എന്നാല്‍ രാഹുലിന്റെ വ്യക്തിപ്രഭാവത്തില്‍ കോണ്‍ഗ്രസ് നടത്തിയ വന്‍ മുന്നേറ്റം മമതക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ അഹ്ലാദത്തിലായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയിട്ടും എന്തുകൊണ്ട് മമത നിശബ്ദത പാലിക്കുന്നുവെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി ചോദിച്ചു.
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഹുലിനെ അഭിനന്ദിച്ചപ്പോള്‍ മമത മാത്രം നിശബ്ദത പാലിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ അസൂയപൂണ്ടതായും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."