സമാധാനപരമായ സമരങ്ങള്‍ക്കു മേലുള്ള അതിക്രമം അവസാനിപ്പിക്കുക- കേന്ദ്രത്തിന് താക്കീത് നല്‍കി ആംനസ്റ്റി ഇന്ത്യ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കു മേലുള്ള കേന്ദ്രത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്ത്യ.
വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അവസാനിപ്പിക്കണമെന്നാണ് ആംനെസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിധേയമാക്കുന്ന വര്‍ഗീയ നിയമമാണ് സി.എ.എ. ഈ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമാധാനപരമായ പ്രതിഷേധം അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ സുഗമമാക്കുക മാത്രമല്ല, പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഈ അവകാശത്തെ മാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പകരം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണെന്നും ആംനസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.
രാജ്യമെങ്ങും നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുകയാണ്. പൊലിസ് അക്രമം അഴിച്ചുവിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും അറസ്റ്റ് ചെയ്തും ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയും സമരത്തെ ഒതുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."