#CAA പ്രതിഷേധം LIVE: ജീവന്മരണ പോരാട്ടത്തിലേക്ക്, പൊലിസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ജീവന്മരണ പോരാട്ടത്തിലേക്ക്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത നടപടികളുമായി പൊലിസും രംഗത്തെത്തി. ഇതുവരെ വലിയ പ്രതിഷേധമില്ലാതിരുന്ന യു.പിയിലും കര്‍ണാടകയിലും ഇന്നുണ്ടായ പ്രക്ഷോഭത്തില്‍ മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പൊലിസ് വെടിവയ്പ്പില്‍ യു.പിയിലെ ലഖ്‌നോവില്‍ ഒരാളും കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ടുപേരും കൊല്ലപ്പെട്ടു.
[caption id="attachment_801190" align="alignleft" width="339"] മരിച്ച നൗഷീന്‍[/caption]കണ്‍ടുക സ്വദേശി ജലീല്‍ കുദ്രോളി (49), നൗഷീന്‍ ബെന്‍ഗ്രെ (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് കമ്മിഷണര്‍ പി.എസ് ഹര്‍ഷ പറഞ്ഞു.
തുടക്കം നേതാക്കന്മാരുടെ അറസ്റ്റോടെ
രാവിലെ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളുടെ ചെങ്കോട്ട റാലിയോടെയാണ് വ്യാഴാഴ്ചയിലെ പ്രക്ഷോഭ പരിപാടിക്ക് ചൂടേറിയത്. റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു. എത്തിയവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ തുടങ്ങി. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, ഡി. രാജ, ആനി രാജ, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
ചിത്രങ്ങള്‍: പി.ടി.ഐ
[caption id="attachment_801174" align="aligncenter" width="630"] സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു[/caption]
ബംഗളൂരുവില്‍ പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു. മുംബൈയിലും അറസ്റ്റുകള്‍. ചെന്നൈയിലും മദ്രാസിലും വിദ്യാര്‍ഥികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യമെങ്ങും പ്രതിഷേധം.
[caption id="attachment_801175" align="aligncenter" width="630"] മുംബൈയിലെ ക്രാന്തി മൈതാനില്‍ നടന്ന പ്രക്ഷോഭം[/caption]
ഇന്റര്‍നെറ്റ് നിരോധനം, പാതയടക്കല്‍
ഡല്‍ഹിയില്‍ അടക്കം പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് നിരോധിച്ചു. ഡല്‍ഹിയിലേക്കുള്ള ദേശീയപാതകളെല്ലാം അടച്ചു. എസ്.എം.എസ് അടക്കം ഡല്‍ഹിയില്‍ ആശയവിനിമയത്തിനുള്ള എല്ലാ സംവിധാനവും വിച്ഛേദിച്ചത് മറ്റൊരു പ്രതിഷേധത്തിലേക്ക്.
[caption id="attachment_801176" align="aligncenter" width="630"] മംഗളൂരുവില്‍ കണ്ണീർവാതകം പ്രയോഗിക്കുന്ന പൊലിസ്[/caption] [caption id="attachment_801177" align="aligncenter" width="630"] ഡല്‍ഹി ജന്തർ മന്ദറില്‍ നിന്നുള്ള ദൃശ്യം[/caption] [caption id="attachment_801178" align="aligncenter" width="630"] പൊലിസുകാർക്ക് പൂക്കള്‍ നല്‍കി പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച[/caption] [caption id="attachment_801179" align="aligncenter" width="630"] ലഖ്നോവില്‍ കാർ അഗ്നിക്കിരയാക്കിയപ്പോള്‍[/caption] [caption id="attachment_801180" align="aligncenter" width="630"] മുംബൈയില്‍ നടന്ന പ്രക്ഷോഭം[/caption] [caption id="attachment_801181" align="aligncenter" width="630"] ബെഗളൂരുവില്‍ നടന്ന പ്രക്ഷോഭം[/caption] [caption id="attachment_801182" align="aligncenter" width="630"] ഡല്‍ഹിയിലേക്ക് പ്രവേശനം തടഞ്ഞതോടെ ഡല്‍ഹി- ഗുഡ്ഗാവ് പാതയില്‍ അനുഭവപ്പെട്ട കുരുക്ക്[/caption] [caption id="attachment_801183" align="aligncenter" width="630"] ലഖ്നോ പൊലിസ് പ്രതിഷേധക്കാരെ ആട്ടിയോടിക്കുന്നു[/caption] [caption id="attachment_801184" align="aligncenter" width="630"] ലഖ്നോവില്‍ പ്രതിഷേധക്കാരും പൊലിസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ[/caption] [caption id="attachment_801185" align="aligncenter" width="630"] മംഗളൂരുവില്‍ പൊലിസ് പ്രതിഷേധക്കാർക്കു നേരെ കണ്ണീർവാതക ഷെല്‍ പ്രയോഗിക്കുന്നു[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."