പൗരത്വ ഭേദഗതി നിയമം: പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദമാം തർബിയ്യുത്തുൽ ഇസ്ലാം മദ്റസാ വിദ്യാർഥികളും
ദമാം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവിശ്യ പെട്ട് മതേതര ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധങ്ങൾ നടത്തുന്ന വിദ്യാർത്ഥി കളെ ക്രൂരമായി അടിച്ചമർത്തുന്നത്തിനെതിരെയും പ്രതിഷേധക്കാരോട് ഐക്യദാർഢ്യം രേഖപെടുത്തി. ദമാം മദ്റസാ വിദ്യാർത്ഥി കളും അദ്ധ്യാപകരും സംഗമം നടത്തി. പ്രധാന അദ്ധ്യാപകൻ മുസ്തഫാ ദാരിമി നിലമ്പൂർ പ്രാർത്ഥന നടത്തി.
സമസ്ത ഇസ്ലാമിക് സെൻർ ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഫവാസ് ഹുദവി പട്ടികാട് പ്രഭാഷണം നടത്തി. മതേതര ഇന്ത്യയിൽ എല്ലാ മതക്കാർക്കും അവരുടെ മതങ്ങൾ പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനും നമ്മുടെ ഭരണ ഘടന അനുവദിക്കുന്നുണ്ടെന്നും എന്നാൽ പുതിയ നിയമം മുസ്‌ലിം സമൂഹത്തിന് ഭീഷണി ആണന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നിയമങ്ങൾ പഠിച്ചും പ്രവർത്തിച്ചും ഉന്നത വിദ്യാഭ്യാസങ്ങൾ നേടി നമുക്ക് നമ്മുടെ ഇന്ത്യയെ സംരക്ഷിക്കണമെന്നും അദ്ദേഹം കുട്ടികളോട് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മജീദ് വാഫി, ഇസ്ഹാഖ് കോഡൂർ, മജീദ് വാണിയമ്പലം, അനസ് മൗലവി, സംബന്ധിച്ചു. എസ് കെ എസ് ബി വി ഭാരവാഹികൾ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."