സഊദിയിൽ റീ-എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കല്‍ ഇനി ഓണ്‍ലൈന്‍ വഴിയും
ജിദ്ദ: സഊദിയിൽ റീ-എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കല്‍ ഇനി ഓണ്‍ലൈന്‍ വഴിയും. സ്വന്തം പേരിലുള്ള വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നതിനും ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. പതിമൂന്ന് പുതിയ സേവനങ്ങള്‍ ഉല്‍പ്പെടുത്തി വ്യകതിഗത സര്‍ക്കാര്‍ സേവനമായ അബ്ശീര്‍ സംവിധാനം പരിഷ്‌കരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓണ്‍ലൈന്‍ സേവനമായ അബ്ശീറില്‍ പതിമൂന്ന് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. പുതിയ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലുള്ള നാലും, പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ നാലും, സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ടമെന്റിന് കീഴിലുള്ള അഞ്ചും സേവനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്വാഹന വില്‍പ്പന, നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുമായ ബന്ധപ്പെട്ട സേവനം, വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള അന്വേഷണം എന്നിവയാണ് ട്രാഫിക് ഡയറക്‌ട്‌റേറ്റ് പുതുതായി അബ്ശിറില്‍ ഉല്‍പ്പെടുത്തിയ സേവനങ്ങള്‍. നിക്ഷേപകര്‍ക്കുള്ള സേവനം, സ്ഥിര ഇഖാമാ ഉടമകള്‍ക്കുള്ള സേവനം, വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ എന്നിവയാണ് പാസ്‌പോര്‍ട്ട് വിഭാഗം പുതുതായി ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."