ബസ് കയറാന്‍ പെരുവഴിയിലെ കാത്തിരിപ്പ്: നടപടിയുമായി പൊതുമരാമത്ത്
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ബസ് യാത്രികരുടെ പെരുവഴിയിലെ കാത്തിരിപ്പിന് വിരാമമിടാന്‍ സന്നദ്ധ സംഘടനകളും പൊതുമരാമത്ത് വിഭാഗവും കൈകോര്‍ക്കുന്നു. തൊക്കിലങ്ങാടിയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്താനായി ബന്ധപ്പെട്ടവര്‍ പരിശോധന നടത്തി.
കുത്തുപറമ്പ് ടൗണിലും പരിസരങ്ങളിലും ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതു കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് നടപടി.
പ്രധാന കേന്ദ്രങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സന്നദ്ധരായി കൂത്തുപറമ്പ് ലയണ്‍സ് ക്ലബ് മുന്നോട്ടു വന്നതോടെയാണ് കൂത്തുപറമ്പ് സെക്ഷന്‍ പൊതുമരാമത്ത് വകുപ്പധികൃതരും നഗരസഭയും ഇതിനാവശ്യമായ നടപടികളുമായി രംഗത്തുവന്നത്.
തൊക്കിലങ്ങാടി ടൗണില്‍ മാനന്തവാടി റോഡിലാണ് ആദ്യ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുക. സ്ഥലം കണ്ടെത്തുന്നതിനുള്ള പരിശോധനയും നടന്നു.
പി.ഡബ്ല്യു.ഡി. സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.പി സജീവന്, ഓവര്‍സിയര്‍ മനോജ്, ലയണ്‍സ് ക്ലബ് അംഗങ്ങളായ സി. ചന്ദ്രന്, എ. ദിലീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."