HOME
DETAILS
MAL
പ്രതിഷേധം, ബഹിഷ്ക്കരണം-പ്രതിപക്ഷം സഭയില്‍ ഇന്നും ഇറങ്ങിപ്പോയി
backup
December 13 2018 | 04:12 AM
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യു.ഡി.എഫ് എം എല്‍ എമാര്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ചോദ്യോത്തര വേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ശബരിമലയിലെ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യോത്തര വേള ബഹിഷ്കരിക്കുയാണെന്ന തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.
എം എല്‍ എമാരുടെ സമരത്തോട് നിഷേധാത്മകനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് പതിനൊന്നുദിവസമായി നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."