HOME
DETAILS
MAL
ബംഗാളില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് കൂറ്റന്‍ മാര്‍ച്ച് നടത്താനൊരുങ്ങി ബി.ജെ.പി, തിരിച്ചടിക്കുമെന്ന് മമത
backup
December 20 2019 | 13:12 PM
കൊല്‍ക്കത്ത: പൗരത്വ ബില്ലില്‍ മമതയെ അവരുടെ മാളത്തില്‍ ചെന്ന് നേരിടാനൊരുങ്ങി ബി.ജെ.പി. നിലിവില്‍ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കു ബംഗാളില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ നേതൃതൃത്തില്‍ തിങ്കളാഴ്ച്ച കൂറ്റന്‍ മാര്‍ച്ച് നടക്കും. നിയമം നടപ്പിലാക്കിയ മോദി ഗവമെന്റിന് നന്ദി പറയാനാണ് മാര്‍ച്ചെന്ന് ബി.ജെ.പി അവകാശപ്പെടുു. ബംഗാള്‍ പൂര്‍ണ്ണമായും പൗരത്വ ഭേദഗതിക്കെതിരാണെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദത്തെ നേരിടാനാണിത്. 50000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.ധര്‍മതലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും. എന്നാല്‍ ബി.ജെ.പി. മാര്‍ച്ചിന് മറുപടിയായി ചൊവ്വാഴ്ച തന്നെ മാര്‍ച്ച് വെക്കുമെന്ന് മമതയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."