ബീവറേജ് സമരം: മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: മാനന്തവാടി ബീവറേജിന് മുന്പില് ആദിവാസി അമ്മമാര്‍ നടത്തുന്ന ബീവറേജ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ലോക ആദിവാസി ദിനത്തില്‍ കേരള മദ്യ നിരോധന സമിതി, ദളിത് കൂട്ടായ്മ, ആദിവാസി ഗോത്ര മഹാസഭ, ഇന്ത്യന്‍ ദളിത് ഫെഡറേഷന്, വുമണ്‍ വോയിസ്, കെ.എസ്.യു, ബി.എസ്.പി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ആദിവാസി ഗോത്ര മഹാ സഭാ നേതാവ് എം ഗീതാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മദ്യശാപ്പുകള്‍ ഉടനെ അടച്ചു പൂട്ടി ആദിവാസി സമൂഹത്തെ വംശ നാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലങ്കില്‍ മദ്യ വിപത്തിന്റെ ദുരന്തങ്ങളില്‍ ഇരയായി ജീവിതം വഴിമുട്ടിയ ആദിവാസി സ്ത്രീകളെയും കുട്ടികളെയും കലക്ടറേറ്റ് ഉള്‍പ്പടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ താമസിപ്പിക്കേണ്ടിവരുമെന്ന് മാര്‍ച്ച് മുന്നറിയിപ്പ് നല്കി.
കണിയാരം ഓമന ജോയി, ശാന്ത കുമാരി, രമേഷ്, മുകുന്തന്, ചീങ്ങേരി അണ്ണന്, വി.റ്റി കുമാര്‍, അഫ്സല് ചീരാല്‍, വില്‍സണ്‍ കുളത്തിങ്കല്‍, ഹര്‍ഷല്‍ കോനാടന് നേതൃത്വം നല്കി. ജംഷീര്‍ പള്ളിവയല്‍, എന്‍ മണിയപ്പന്, പി.കെ രാധാകൃഷ്ണന്, മാക്കാ പയ്യംമ്പള്ളി, രമേശ് കോയാലി പുരം, സാം പി മാത്യു, മേഴ്സി ജോസ്, മുജീബ് റഹ്മാന്, സുലോചന രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."