ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ഭിന്നശേഷി സൗഹൃദം
കെ. മുബീന
കണ്ണൂര്‍: ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. പദ്ധതിയുടെ ഭാഗമായി മൂന്ന് ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്ക്, പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നുള്ള ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ടോയ്‌ലറ്റുകള്‍ നിര്‍മിച്ചത്. ജില്ലയില്‍ 11 സ്ഥലങ്ങളില്‍ ഭിന്നശേഷി സൗഹൃദ കേന്ദ്രമാക്കി മാറ്റാനായിരുന്നു ആദ്യഘട്ട പദ്ധതി. പിന്നീട് ചില സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ എട്ട് കേന്ദ്രങ്ങളിലാണ് പൂര്‍ത്തീകരിക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, അഴീക്കോട് ചാല്‍ബീച്ച്്, പഴയങ്ങാടി ചൂട്ടാട്, പെരിങ്ങോം വയലപ്ര, പഴശ്ശി ഗാര്‍ഡന്‍, ധര്‍മടം, തലശ്ശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളിക്കീലില്‍ ജില്ലാ ടൂറിസം പ്രമോഷന്റെ മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ പ്രവൃത്തി. നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടോയ്‌ലറ്റുകളും പാര്‍ക്കുകളും ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ട്. ഇതിനായി റാമ്പുകളും നിര്‍മിച്ചു. പുതിയങ്ങാടി, ചൂട്ടാട്, ചാല്‍ ബീച്ചുകളിലെ പുതുതായുള്ള ടോയ്‌ലറ്റുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നിര്‍മിതി കേന്ദ്ര വഴിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. 52 ലക്ഷം രൂപയുടെ പദ്ധതി അടുത്ത മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 128 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന ഭിന്നശേഷിക്കാര്‍ പലപ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പേടിയും തടസവും കൂടാതെ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയത്. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് മനസിലാകുന്ന രീതിയിലുള്ള സൈനേജ് ബോര്‍ഡുകളും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."