മാനന്തവാടി- ബത്തേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ സമരം ആരംഭിച്ചു
പനമരം: മാനന്തവാടി പനമരം നടവയല്‍ ബീനാച്ചി വഴി സുല്‍ത്താന്‍ ബത്തേരി റൂട്ടിലൂടെയുള്ള സ്വകാര്യ ബസുകളുടെ സമരം ആരംഭിച്ചു. എന്നാല്‍ യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമായി കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. നിലവില്‍ 24 ബസുകളാണ് ഇതിലെ സര്‍വിസ് നടത്തുന്നത്.
വയനാട് ആര്.ടി.ഒ കെ.എസ്.ആര്.ടി.സിയുടെ അഞ്ച് ബസുകള്‍ക്ക് മാത്രമേ സര്‍വിസ് നടത്താനുള്ള അനുവാദം നല്കിയിരുന്നുള്ളൂ. എന്നാല്‍ ഇതിലൂടെ 12 ഓളം കെ.എസ്.ആര്.ടി.സി ബസുകളാണ് സര്‍വിസ് നടത്തുന്നത്. ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് ഉപയോഗിച്ചാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ ഇതിലൂടെ സര്‍വിസ് നടത്തിയത്. അനുവദിച്ച പെര്‍മിറ്റില്‍ കൂടുതലുള്ള ബസുകള്‍ പിന്‍വലിക്കണമെന്നാണ് സ്വകാര്യ ബസ് അസോസിയേഷന്റെ ആവശ്യം.
8500 രൂപ പ്രതിദിന വരുമാനമുണ്ടായിടത്ത് 4500 രൂപ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് സ്വകാര്യ ബസുകളുടെ പ്രതിസന്ധിക്ക് കാരണമാവുകയാണ്. സ്വകാര്യ ബസുകളുടെ സമരത്തിന് പരിഹാരമായി കെ.എസ്.ആര്.ടി.സി അധിക സര്‍വീസ് നടത്തിയത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാരായ യാത്രക്കാര്‍ക്കും ഏറെ സഹായകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."