മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി: ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ രാത്രി 10.30 ഓടെതന്നെ ഭോപ്പാലില്നിന്നുണ്ടായി.മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് അനിശ്ചിതത്വമുണ്ടാവുകയും തീരുമാനം വൈകിയതും. സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കും. നിയമസഭാ കക്ഷിയോഗം ഇന്ന് ഭോപ്പാലിലുണ്ടാകും. ഇതിനായി മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഭോപ്പാലിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട് .
അതേ സമയം രാജസ്ഥാനിലും ഛത്തീസ്ഗഢിലും തീരുമാനമായിട്ടില്ല. എന്നാല്‍ ഛത്തിസ്ഗഡില്‍ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കം രൂക്ഷമായതോടെ വന്അനിശ്ചിതത്വമായിരുന്നു ഉണ്ടായിരുന്നത്.
രാജസ്ഥാനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലും മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥും പ്രചാരണ സമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു മുഖ്യമന്ത്രി പദവിക്കു വേണ്ടി തര്ക്കുമുണ്ടായത്. ഛത്തിസ്ഗഡില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഗേല്‍, പ്രതിപക്ഷനേതാവ് ടി.എസ് സിങ് ഡിയോ, മുതിര്‍ന്ന നേതാവ് താമരധ്വാജ് സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവര്‍ക്കിടയിലാണ് തര്‍ക്കം.
ഇതിനിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോവുന്നതില്‍ പ്രതിഷേധിച്ച് സച്ചിനുമായി അടുപ്പമുള്ള രാജസ്ഥാനിലെ പാര്‍ട്ടി വക്താവ് ഇന്ദര്‍മോഹന്‍ സിങ് രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."