മാര്‍പാപ്പ ചൈനയെ സ്നേഹിക്കുന്നുവെന്ന് ദൂതന്; ചൈനയുമായി സൗഹൃദത്തിന് വത്തിക്കാന്‍
ബെയ്ജിങ്: മാര്‍പാപ്പ ചൈനയെ സ്നേഹിക്കുന്നുവെന്ന് ചൈന സന്ദര്‍ശിക്കുന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന ഇതുവരെ വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയിട്ടില്ല.
ചൈനയുടെ ചരിത്രവും ജനസംഖ്യയും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ മാര്‍പാപ്പ സ്നേഹിക്കുന്നു. ചൈനീസ് ജനതയോടും അദ്ദേഹത്തിന് സ്നേഹമുണ്ടെന്ന് ബിഷപ്പ് മാഴ്സലോ ഷെന്‍സ് സൊറോണ്ടോ പറഞ്ഞു.
വത്തിക്കാന്‍ സയന്‍സ് അക്കാദമിയുടെ വൈസ് ചാന്‍സലറാണ് ബിഷപ്പ് മാഴ്സലോ. പോപ്പിന്റെ പ്രതിനിധിയുടെ ചൈനീസ് സന്ദര്‍ശനം ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍പാപ്പയുമായി അടുത്ത ബന്ധമുള്ളയാണ് മാഴ്സലോയെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 2013 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെയ്ജിങ്ങുമായി അടുത്തബന്ധമുണ്ടാക്കാന് ശ്രമിക്കുന്നുണ്ട്. ചൈനയിലെ കത്തോലിക്കാ വിശ്വാസികളുടെ ആവശ്യപ്രകാരമാണിത്. 1.2 കോടി ചൈനക്കാര്‍ കത്തോലിക്കരാണ്. ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമാണ്.
ഈയിടെ ചൈനയില്‍ മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരേ ചൈന സ്വീകരിക്കുന്ന നിലപാട് തങ്ങളുടെ വിശ്വാസികള്‍ക്കു നേരെയും ഉണ്ടാകുന്നത് തടയുകയാണ് വത്തിക്കാന്റെ സൗഹൃദ നീക്കത്തിനു പിന്നില്‍.
പാര്‍ട്ടി അംഗങ്ങള്‍ മതവിശ്വാസം പിന്തുടര്ന്നാല് തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."