HOME
DETAILS

എതിര്‍പ്പുകള്‍ക്കിടയിലും പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി മുക്കം നഗരസഭ

  
backup
December 14 2018 | 05:12 AM

%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2

മുക്കം: വ്യാപാരികളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ജനുവരി ഒന്നു മുതല്‍ മുക്കത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുങ്ങി നഗരസഭ. പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി നഗരസഭ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗ് ഉള്‍പ്പടെയുള്ളവക്ക് നിരോധനവും അതിന് മുകളില്‍ ഉള്ളവക്ക് നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക്, മെഴുക് എന്നിവ ഉപയോഗിച്ചതോ ആവരണം ചെയ്തതോ ആയ പേപ്പര്‍ ഇലകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ടംബ്ലറുകള്‍, റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്‌ളക്‌സുകള്‍ എന്നിവയുടെ നിര്‍മാണം, വില്‍പന, വിതരണം, ഉപയോഗം എന്നിവയ്ക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 4000 രൂപ മുതല്‍ 10,000 രൂപവരെ പിഴ ചുമത്തും. 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം വ്യാപാരികള്‍ക്ക് ഉപയോഗിക്കാം. ചട്ടം ലംഘിച്ച് പ്ലാസ്റ്റിക് കത്തിക്കുന്നവരില്‍ നിന്ന് 25,000 രൂപവരെ പിഴ ഈടാക്കും.
പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനും പൊതു പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുക്കത്തെ വ്യാപാരികളെ പരമാവധി ബാധിക്കാത്ത തരത്തിലായിരിക്കും നിരോധനം നടപ്പിലാക്കുകയെന്നും അവരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി നഗരസഭയില്‍ തുണി സഞ്ചികള്‍ വ്യാപകമാക്കും. ഇവ നിര്‍മിക്കുന്നതിനായി അപ്പാരല്‍ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിരവധി യൂനിറ്റുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും കക്ഷിരാഷ്ട്രീയമന്യേ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും പിന്തുണയോടെയാണ് നിരോധനം നടപ്പിലാക്കുന്നതെന്നും നഗരസഭാധികൃതര്‍ വ്യക്തമാക്കി. ഉറവിട മാലിന്യസംസ്‌കരണം അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 2.72 കോടി രൂപയുടെ സമഗ്ര മാലിന്യ പരിപാടിക്ക് അന്തിമ രൂപമായിട്ടുണ്ട്. നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ സന്ദേശം എത്തിക്കും. വിവിധ രാഷ്ട്രീയ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെ പിന്തുണ ഉറപ്പാക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20, 21, 22 തിയ്യതികളില്‍ തെരുവ് നാടകം, ജനകീയ ജാഥകള്‍ അടക്കമുള്ള പ്രചാരണ പരിപാടികള്‍ നഗരസഭയിലുടനീളം സംഘടിപ്പിക്കും. നഗരസഭയിലെ ഹരിതസേനയെ ഉപയോഗിച്ച് മുഴുവന്‍ മാലിന്യങ്ങളും ശേഖരിക്കുമെന്നും മുഴുവന്‍ വീടുകളും ഉറവിട മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ആക്കുകയാണ് ലക്ഷ്യമെന്നും സെക്രട്ടറി എന്‍.കെ ഹരീഷ് പറഞ്ഞു.
31ന് തോട്ടത്തിന്‍കടവ്, ചേന്ദമംഗല്ലുര്‍ എന്നിവിടങ്ങളില്‍ നിന്ന് വിളംബര ജാഥകള്‍ ആരംഭിച്ച് വൈകിട്ട് 5. 30 ന് മുക്കത്ത് സമാപിക്കും. ഇവിടെവെച്ച് ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു പദ്ധതിയുടെ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, കൗണ്‍സിലര്‍മാരായ പി. പ്രശോഭ് കുമാര്‍, ടി.ടി സുലൈമാന്‍, ഷഫീഖ് മാടായി, സെക്രട്ടറി എന്‍.കെ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  7 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago