മലബാര്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു
കണ്ണൂര്‍: പോസിറ്റീവ് കമ്യൂണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ക്ലബ്, ദിശ കണ്ണൂര്‍, ജെ.സി.ഐ എന്റര്‍പ്രണേഴ്‌സ് ഹബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മലബാര്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ് കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ മാസ്‌കോട്ട് പാരഡൈസിലാണു പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂര്‍ വിമാനത്താവളം കൂടി വരുന്നതോടെ കേരളത്തിലെ ബിസിനസ് പ്രധാന്യമുള്ള നഗരമായി കണ്ണൂര്‍ വളരുമെന്നു കലക്ടര്‍ പറഞ്ഞു. സാങ്കേതിക വിദഗ്ധന്‍ ഷിലെന്‍ സഗുണന്‍ അധ്യക്ഷനായി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, നാസ്‌കോം ഇന്നോവേഷന്‍ ഡയറക്ടര്‍ നവരതന്‍ കതാരിയ, കെ.പി രവീന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സി. ജയചന്ദ്രന്‍, ദിലീപ് ടി. ജോസഫ്, സുഭാഷ് ബാബു, കെ.ടി അബ്ദുല്‍ മജീദ്, സച്ചിന്‍ സൂര്യകാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."