പേരാമ്പ്രയില്‍ ബോംബ് സ്ഫോടനം
പേരാമ്പ്ര: ടൗണിലെ കാര്‍ത്തിക ഹോട്ടല്‍ കെട്ടിടത്തില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം. ബുധനാഴ്ച രാത്രിയാണ് ഉഗ്ര ശബ്ദത്തോടെ ബോംബ് സ്ഫോടനം ഉണ്ടായത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ നടക്കുന്നതിനിടെ ഉണ്ടായ സംഭവത്തില്‍ പൊലിസ് നിസംഗത പാലിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കല്ലോട് സി.പിഎം-ബി.ജെപി സംഘര്‍ഷങ്ങള്‍ നടക്കുകയും ബി.ജെ.പി നേതാവായ പിതാവിനും ആര്.എസ്.എസ് നേതാവായ മകനും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലോട് വര്‍ക്ക്ഷോപ്പിന് തീവച്ച സംഭവവും ഉണ്ടായി. ഈ സംഭവത്തില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ബോംബ് സ്ഫോടനവും നടന്നത്. നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്ന് കരുതുന്നതായി പൊലിസ് നടത്തിയ അന്വേഷണത്തില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ പ്രദേശത്ത് സമധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് പൊലിസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."