സ്വകാര്യ വ്യക്തിക്ക് വഴിയൊരുക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
മട്ടാഞ്ചേരി: പള്ളി വക ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് വാഹന സൗകര്യം ഒരുക്കാനെത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥരേയും പൊലിസിനേയും നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയില്‍ കൂട്ടമണി മുഴക്കിയാണ് ഇടവക വികാരിയും പ്രദേശവാസികളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടഞ്ഞത്. പള്ളുരുത്തി മധുര കമ്പനി റോഡിലെ സെന്റ് ജോസഫ് പള്ളിയുടെ ഭൂമി സമീപവാസിയായ സ്വകാര്യ വ്യക്തിക്ക് വാഹന സൗകര്യത്തിനായി കൊച്ചി നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥര്‍ എത്തിയെന്നാണ് നാട്ടുകാരുടെ പരാതി.
എന്നാല്‍ കോടതി ഉത്തരവ് ജുലൈ ഏഴിന് നഗരസഭ അസിഃഎക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നുവെന്നും അത് ശരിയായില്ലയെന്ന സ്വകാര്യ വ്യക്തിയുടെ രണ്ടാമത്തെ പരാതിയനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹരജിക്കാരന് നഗരസഭ അധികൃതര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."