HOME
DETAILS

പാലുല്‍പാദനത്തിലെ സ്വയംപര്യാപ്തത: 5000 പശുക്കുട്ടികളെ ദത്തെടുക്കുന്നു

  
backup
August 05 2017 | 19:08 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82

കൊല്ലം: ദക്ഷിണ കേരളത്തില്‍ പാലുല്‍പ്പാദന സ്വയം പര്യാപ്തതയ്ക്കായി മില്‍മ തെക്കന്‍ കേരളത്തില്‍ നിന്നു വര്‍ഷം തോറും  5000 പശുക്കുട്ടികളെ ദത്തെടുക്കും.
പദ്ധതിയുടെ ഉദ്ഘാടനം ക്ഷീര വികസന മന്ത്രി കെ.രാജു ഇന്ന് നിര്‍വഹിക്കും.
'മില്‍മ-സുരഭി-2017' പദ്ധതിയില്‍ നാലുതല്‍ ആറുവരെ പ്രായമുള്ള പശുക്കുട്ടികളെയാണ് ദത്തെടുക്കുന്നതെന്ന് ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന പശുകുട്ടികള്‍ക്ക് 20 മാസക്കാലം കാലിത്തീറ്റ             പകുതി വിലയ്ക്ക് ലഭ്യമാക്കുന്നതോടൊപ്പം വിരമരുന്നുകളും ധാതു-ലവണ മിശ്രിതങ്ങളും സൗജന്യമായി നല്‍കും. ഓരോ മാസവും മില്‍മ ഉദ്യോഗസ്ഥര്‍ പശുക്കുട്ടികളെ സന്ദര്‍ശിച്ച് വളര്‍ച്ച വിലയിരുത്തും. പശുക്കുട്ടികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പു വരുത്തും.
ഓരോ വര്‍ഷവും പുതുതായി വരുന്ന 5000 പശുക്കളില്‍ നിന്നും പ്രതിദിനം 30,000 ലിറ്റര്‍ പാല്‍ മില്‍മയ്ക്ക് അധികമായി ലഭിക്കുമെന്ന് മേഖലാ യൂനിയന്‍ പ്രതീക്ഷിക്കുന്നു.
 കേരളത്തില്‍ ഉല്‍പ്പാദനക്ഷമത കൂടിയ പശുക്കളുടെ ദൗര്‍ലഭ്യത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിനും പദ്ധതി സഹായകമാകും.
പ്രതിവര്‍ഷം 6 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 3 കോടി രൂപ മില്‍മ വഹിക്കും. ബാക്കി ഗുണഭോക്തൃ വിഹിതമാണ്.  മില്‍മയ്ക്ക് പാല്‍ നല്കുന്ന ക്ഷീര സംഘങ്ങള്‍ വഴിയാണ് പശുക്കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ആവശ്യമുള്ള പാല്‍ സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ-തിരുവനന്തപുരം മേഖലാ യൂനിയന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. മില്‍മ കാലിത്തീറ്റയ്ക്ക് ഒരു ചാക്കിന് 200രൂപ സബ്‌സിഡി, പ്രതിദിനം 20 ലിറ്ററിന് മുകളില്‍ പാല്‍ നല്‍കുന്നവര്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണം (മിനി ഡെയറി സ്‌കീം), കന്നുകാലിത്തൊഴുത്ത് നവീകരണവും ആധുനീകരണവും, റിവോള്‍വിംഗ് ഫണ്ട്, കന്നുകാലി ഇന്‍ഷുറന്‍സ് സബ്‌സിഡി തുടങ്ങിയവ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ്.
രാവിലെ 10.30ന് അഞ്ചല്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷനാവും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
5000 പശുക്കുട്ടികളില്‍ നിന്ന് പ്രതിദിനം 30,000 ലിറ്റര്‍ പാലാണ് മില്‍മക്ക് അധികമായി ലഭിക്കുക.
സംസ്ഥാനത്ത് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മലബാര്‍ മേഖലയെ പിന്തള്ളി തിരുവനന്തപുരം മേഖല മുന്നിലാണ്.
ഡയറി എക്‌സ്പാന്‍ഷനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഉചിതമായ സ്ഥലം ലഭ്യമാകാത്തതാണ് പ്രധാന തടസം.
 വാര്‍ത്താ സമ്മേളനത്തില്‍ എസ്. സദാശിവന്‍ പിള്ള,മാത്യൂ ചാമത്തില്‍, കരുമാടി മുരളി, വി. വേണുഗോപാല കുറുപ്പ്, എസ്. അയ്യപ്പന്‍ നായര്‍, എസ്. ഗിരീഷ് കുമാര്‍, കെ. രാജശേഖരന്‍, വി.വി വിശ്വന്‍, എസ്. ഗീത, സുശീല, ലിസി മത്തായി, കെ.ആര്‍ സുരേഷ് ചന്ദ്രന്‍, ജി. ഹരിഹരന്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago