ബേക്കറികളില്‍ മിന്നല്‍ പരിശോധന; പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു
പുനലൂര്‍: കാലാവധി കഴിഞ്ഞതും മായം കലര്‍ന്നതുമായ ബേക്കറി സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആയൂര്‍ പട്ടണത്തിലെ ബേക്കറികളിലും പുനലൂരിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് മിന്നല്‍ പരിശോധന നടത്തിയത്. പഴകിയ ബ്രഡ്, കേക്ക്, ഹല്‍വ, ശീതളപാനീയങ്ങള്‍ തുടങ്ങിവയാണ് പിടിച്ചെടുത്തത്. കുറ്റക്കാര്‍ക്കെതിരേ പിഴ ചുമത്തി. ഗുരുതര ക്രമക്കേടുകള്‍ കാട്ടിയ കടയുടമകള്‍ക്കെതിരേ കേസ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആയൂര്‍ പട്ടണത്തില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ബോര്‍മകള്‍ നടത്തുന്ന കടയുടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ന്ന ആഹാരവസ്തുക്കളുടെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ അയച്ചിട്ടുണ്ട്.
പുനലൂരില്‍ ശാസ്താംകോണത്ത് മീന്‍ മുറിച്ചപ്പോള്‍ ധരിച്ചിരുന്ന വളയുടെയും മോതിരത്തിന്റെയും നിറം മാറി എന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിച്ച രാസവസ്തു അപൂര്‍വമായി കടല്‍ മത്സ്യങ്ങളില്‍ ഉണ്ടാകാറുള്ള മത്സ്യത്തിലേ വിഷാംശമാണോയെന്ന് ലാബ് പരിശോധനകള്‍ക്കു ശേഷമേ അറിയു. മിന്നല്‍ പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ടി.എസ് വിനോദ് കുമാര്‍, ഷൈനി, സജിന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."