കുണ്ടൂര്‍ കുത്തിയതോട് പാലം നിര്‍മാണം യാഥാര്‍ഥ്യമാകുന്നു
മാള: കുണ്ടൂര്‍കുത്തിയതോട് പാലം നിര്‍മാണം യാഥാര്‍ഥ്യമാകുന്നു. ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് സംസ്ഥാനത്തെ വിവിധ പാലങ്ങള്‍ക്കൊപ്പം കുണ്ടൂര്‍ കുത്തിയതോട് പാലവും ഇടം പിടിച്ചത്. വിവിധ സ്ഥലങ്ങളില്‍ പാലം നിര്‍മിക്കാന്‍ 22 കോടിയാണ് വകയിരിത്തിയിട്ടുള്ളത്.
കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുണ്ടൂരിന്റെ മറുകരയായ കുത്തിയതോട് പാലം നിര്‍മാണത്തിനും റോഡ് വികസനത്തിനും ഭൂമി ലഭിക്കാത്തത് തടസമാകുകയായിരുന്നു. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ യുടെ ഇടപെടല്‍ മൂലമാണ് തടസങ്ങള്‍ നീങ്ങിയത്.
ഈ പദ്ധതിക്കാണ് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മാള, കൂഴൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നെടുമ്പാശേരി അന്തര്‍ ദേശീയ വിമാനത്താവളത്തിലേക്ക് എളുപ്പം എത്തിച്ചേരാനാകും.
നിലവില്‍ മറുകര കടക്കാന്‍ കിലോമീറ്ററുകള്‍ കറങ്ങി കണക്കന്‍ കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കേണ്ടതുണ്ട്. തൃശൂര്‍ എറണാകുളം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടവാണിത്. ഇവിടെ നിന്നും ചാലാക്ക മെഡിക്കല്‍ കോളജ്, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിചേരാനാവും. മാളയില്‍ നിന്നും എറണാകുളം ജില്ലയിലെ ആലുവയിലേക്കുള്ള എളുപ്പമാര്‍ഗവുമായി മാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."