എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ രാജ്ഭവന് മാര്‍ച്ച്
തിരുവനന്തപുരം: എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ തൊഴിലാളികള്‍ നാളെ രാജ്ഭവന് മാര്‍ച്ച് നടത്തും. സ്വകാര്യവത്കരണത്തിനെതിരേ കഴിഞ്ഞ അഞ്ച് മാസമായി തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്താണ്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് നാളെ രാവിലെ 10.30ന് പേരൂര്‍ക്കട ഫാക്ടറിയില്‍ നിന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും പ്രധാനമന്ത്രിക്കുള്ള മെമ്മോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതെന്ന് സേവ് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ഫോറം ജനറല്‍ കണ്‍വീനര്‍ വി.ആര് പ്രതാപന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സേവ് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ഫോറം ചെയര്മാന് വി ശിവന്‍കുട്ടി, സംഘടനാ നേതാക്കളായ നന്ദകുമാര്‍, അജയ് കെ പ്രകാശ്, ജയകുമാര്‍, നിസാര്‍ അഹമ്മദ്, ഗോപകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."