HOME
DETAILS
MAL
അരിമുറുക്കിന്റെ രസമൂറും കഥ
backup
August 05 2017 | 20:08 PM
പനയോലകള്‍കൊണ്ടു മേഞ്ഞ നൂഴ്ന്നുകയറാവുന്ന പണ്ടുകാലത്തെ ചായക്കടകളിലെ കൈക്കടിയായിരുന്ന അരിമുറുക്കിനെ കുറിച്ചുള്ള വി.എം ഷണ്‍മുഖദാസിന്റെ ഫീച്ചര്‍(ലക്കം 150) വായിക്കുമ്പോള്‍ കറുമുറെ കടിച്ചുതിന്നിരുന്ന രുചിയേറും അരിമുറുക്ക് കൈയില്‍ കിട്ടിയ പോലെയായി.
നാടന്‍ ചായക്കടകളിലെല്ലാം രാവിലത്തെ ഭക്ഷണമായ ദോശയും ഇഡ്ഡലിയുമൊക്കെ കഴിഞ്ഞാല്‍ മിക്കവാറും കൊച്ചു ചില്ലലമാരകളില്‍ സൂക്ഷിച്ചുവച്ച അരിമുറുക്കും പൂളമുറുക്കുമായിരിക്കും ചായയ്ക്കു കടി. വലിയ കുട്ടകളിലാക്കി തലയിലേറ്റി വീടുവീടാന്തരമെത്തിയിരുന്ന മുറുക്കുവില്‍പനക്കാരും ഇന്ന് ഓര്‍മയായി മാറിയിരിക്കുകയാണ്.
പച്ച പിടിക്കാത്ത മുറുക്കുവ്യവസായം വിസ്മൃതിയിലാകുന്ന ഇക്കാലത്തും മുറുക്കുനിര്‍മാണം ഉപാസനയാക്കിപ്പോരുന്ന കരിപ്പോടുതറ ഗ്രാമവാസികളെ പരിചയപ്പെടുത്തിയ ലേഖകനും 'ഞായര്‍ പ്രഭാത'ത്തിനും നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."