വട്ടംകുളത്ത് കൃഷി ഓഫിസറില്ല: കര്‍ഷകര്‍ ദുരിതത്തില്‍
എടപ്പാള്‍: വട്ടംകുളം കൃഷിഭവനില്‍ കൃഷി ഓഫിസറെയും ജീവനക്കാരെയും നിയമിക്കാത്തതുമൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍.
തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം കൃഷിഭവന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റിയ അവസ്ഥയിലാണ്. നഞ്ച കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍, അഞ്ചുസെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് വീടുവയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കല്‍, കേരഗ്രാമം പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികളുടെ പ്രവര്‍ത്തനത്തിന് തടസം നേരിട്ടിട്ടുണ്ട്. ജീവനക്കാരുടെ അഭാവംമൂലം പദ്ധതി നിര്‍വഹണത്തില്‍ ബുദ്ധിമുട്ടുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേരഗ്രാമം പദ്ധതിക്കായി കണ്ടെത്തിയ പഞ്ചായത്തുകളിലൊന്ന് വട്ടംകുളമാണ്. 75 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവുമൂലം പദ്ധതി വേണ്ടവിധം ഉപയോഗപ്പെടുത്താനാകില്ലെന്ന ആശങ്കയിലാന്ന് കര്‍ഷകര്‍. എന്നാല്‍ വട്ടംകുളം കൃഷിഭവനില്‍ കൃഷി ഓഫിസറെയും ജീവനക്കാരെയും നിയമിച്ച് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വട്ടംകുളം പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്ത് വന്നു.
പത്തില്‍ അഷറഫ് അധ്യക്ഷനായി. എം.എ.നജീബ്,കഴുങ്കില്‍ മജീദ്,ഷാനിമോള്‍,രഞ്ജുഷ എരുവപ്ര,അമീന അബ്ബാസ്,എ.വി.സീനത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."