ഏജന്റുമാരുടെ ഇഷ്ടകേന്ദ്രങ്ങള്‍ വിദ്യാലയ പരിസരങ്ങളും ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് ഏജന്റുമാര്‍ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണുവെട്ടിച്ചു കൗമാരക്കാരെയും വിദ്യാര്‍ഥികളെയും കാണുന്നുവെന്നതാണു ലഭിക്കുന്ന വിവരം. ട്യൂഷന്‍ കേന്ദ്രങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഏജന്റുമാരുടെ ഇഷ്ടകേന്ദ്രം. സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍ക്കു ലിഫ്റ്റ് നല്‍കി വാഹനത്തില്‍ കയറ്റുകയും പരിചയപ്പെട്ടു കെണിയില്‍ വീഴ്ത്തുകയും ചെയ്യുന്നതാണു മറ്റൊരു രീതി. കുട്ടികളുടെ ഇഷ്ടസാധനമായ സ്മാര്‍ട് ഫോണ്‍ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കി സ്‌നേഹം ആര്‍ജിച്ചു കുടുക്കുന്നവരുമുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് അപരിചിതരോടു വേഗത്തില്‍ പരിചയപ്പെടാനും വിശ്വാസം കാട്ടാനും ന്യൂജെന്‍ കുട്ടികള്‍ കാട്ടുന്ന ആവേശം കെണിയിലേക്കുള്ള എളുപ്പവഴിയാകുന്നു. ലഹരിയുടെയും ചൂഷണത്തിന്റെയും ലോകത്ത് അകപ്പെട്ടുപോകുന്ന കുട്ടികള്‍ പിന്നീടു മാഫിയയുടെ ഭാഗമാകുന്നു.
അടുത്തിടെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ എക്‌സൈസ് ഉള്‍പ്പെടെ നടത്തിയ ലഹരി പദാര്‍ഥങ്ങളുടെ വേട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും എണ്ണം വര്‍ധിച്ചുവരുന്നതു തന്നെ ഇതിനു തെളിവ്. കഴിഞ്ഞ ദിവസം കഞ്ചാവുമായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് എക്‌സൈസ് പിടികൂടിയ ഏഴുപേരില്‍ മിക്കവരും 25 വയസില്‍ താഴെയുള്ളവരാണ്
എക്‌സൈസുകാര്‍ക്കും പറയാനുണ്ട്
സര്‍വിസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ആന്റി ഡ്രഗ്‌സ് ഓപറേഷനിലൂടെ പിടികൂടിയ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ ജാഫര്‍ പറയുന്നത് കേള്‍ക്കൂ...
ലഹരി ഉപയോഗിക്കുന്നവരുടെ
പ്രധാന തന്ത്രങ്ങള്‍
രക്ഷിതാക്കള്‍ക്ക് മുഖം കൊടുക്കാതിരിക്കല്‍: ലഹരി വസ്തുക്കള്‍ പൊതുവെ വീട്ടില്‍ വൈകിയെത്തുകയും വീട്ടുകാരെ അഭിമുഖീകരിക്കാതെ റൂമിലേക്ക് പോകുന്നു. എന്തെങ്കിലും സംസാരിക്കാനായി വിളിച്ചാല്‍ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിയേ സംസാരിക്കു. കൂടാതെ സംസാരിക്കുമ്പോള്‍ രക്ഷിതാക്കളില്‍ നിന്ന് നീണ്ട അകലം പാലിക്കും.
കണ്ണിനു കേടില്ലാത്തവരും തുള്ളിമരുന്നു ഉപയോഗിക്കും: കണ്ണ് ചുവന്നാല്‍ അത് വെളുക്കാന്‍ ഏറ്റവും കൂടുതല്‍ ഇത്തരക്കാര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ഐഡ്രോപ്പുകള്‍ ഉപയോഗിക്കല്‍. ഇന്ന് വിപണിയിലുള്ള ഐബോറിക്ക്, ക്ലിയറിന്‍ എന്നിവ ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്
വിരലുകള്‍ പറയും കഞ്ചാവ് വലിച്ചാല്‍: മനുഷ്യന്റെ ചെയ്തികള്‍ എല്ലാം തുറന്നു കാണിക്കുന്ന വസ്തുവാണ് വിരലും നഖവും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അവയുടെ മണം നഖത്തിനുള്ളില്‍ ഉണ്ടാകും. പൊലിസ് , എക്‌സൈസ് എന്നിവര്‍ ഉത്തരക്കാരെ തിരിച്ചറിയുന്നത് വിരല്‍ പരിശോധിച്ചാണ്.
കഞ്ചാവിന്റെ ചരിത്രം
കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കള്‍ പുരാതന ഇന്ത്യയിലെ ഇന്തോആര്യന്മാരും പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുര്‍വേദഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്തിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയില്‍ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന് പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ ഇന്‍ഡോആര്യന്മാരില്‍ നിന്ന് അസ്സീറിയന്മാര്‍ !സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവര്‍ക്കിടയിലെ ഷാമാന്‍ എന്ന വൈദ്യപുരോഹിതന്മാര്‍ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."