മെഡിക്കല്‍ഷോപ്പുകളില്‍ റെയ്ഡിനു സിങിന്റെ നിര്‍ദേശം
കണ്ണൂര്‍: ചുമയ്ക്ക് ഉപയോഗിക്കുന്ന ചില കഫ്സിറപ്പുകളും മറ്റു മരുന്നുകളും ലഹരിമരുന്നായി വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ റെയ്ഡ് നടത്താന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശം. കോഡീന്‍ അടങ്ങിയ കോറക്സ്, ഫെന്‍സഡില്‍, ബെനാഡ്രില്‍ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിപണത്തിനു നിയന്ത്രണങ്ങളുള്ള ഈ മരുന്നുകള്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെയാണു മെഡിക്കല്‍ഷോപ്പുകളില്‍ നിന്നു വില്പന നടത്തുന്നതെന്ന് എക്സൈസ് വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെയാണ് ഈ രീതിയില്‍ കഫ്സിറപ്പുകള്‍ ലഹരിമരുന്നായി ഉപയോഗിക്കുന്നതു വര്‍ധിച്ചത്.
ഇത്തരം സിറപ്പുകള്‍ ഡോസ് കൂട്ടി കഴിക്കുക വഴി കുട്ടികള്‍ വ്യാപകമായി ലഹരിക്കടിമപ്പെടുന്നുവെന്നും കണ്ടെത്തി. ഇതേതുടര്‍ന്നു ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞ 28നു നടത്തിയ ചര്‍ച്ചയില്‍ എക്സൈസ് കമ്മിഷണര്‍ അവരുടെ പിന്തുണ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."