ഭക്ഷണ മേഖലയിലെ ഓണ്‍ലൈന്‍ വ്യാപാരം തടയണം
ആലപ്പുഴ: ഭക്ഷണ മേഖലയിലേക്ക ്കടന്നുവന്ന ഓണ്‍ലൈന്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി പറഞ്ഞു. ഇത് വ്യാപാരമേഖലക്ക് തിരിച്ചടിയാണ്. ഒരുനാടിന്റെ തനതായ ഭക്ഷണ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മാത്രമേ കഴിയു. മുഴുവന്‍ ഹോട്ടലുടമകളും ഓണ്‍ലൈന്‍ വ്യാപാരത്തെ ബഹിഷ്‌കരിക്കണം. കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ പി. താജ ്അധ്യക്ഷനായി. ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ഹോട്ടല്‍ സുരക്ഷാ ഫണ്ട് ഉദ്ഘാടനം ജി. ജയപാല്‍ നിര്‍വഹിച്ചു.
പരിസ്ഥിതിയും ഹോട്ടല്‍ വ്യവസായവും എന്ന വിഷയത്തില്‍ ജില്ലാ പരിസ്ഥിതി മേധാവി പി. ബിജു ക്ലാസ് നയിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എം രാജ, ദിലീപ് സി. മൂലയില്‍, ജോര്‍ജ് ചെറിയാന്‍, എസ്.കെനസീര്‍, വി. മുരളീധരന്‍, റോയി മെഡോണ, മുഹമ്മദ് കോയ, നാരായണ പണിക്കര്‍, നാരായണ പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ ട്രഷറര്‍ ഷരീഫ് അലങ്കാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."