HOME
DETAILS

ബഹിഷ്‌കരണത്തിനിടയിലും ക്ലസ്റ്റര്‍ പതിവുപോലെ: ലീഗ് അനുകൂല സംഘടന പങ്കെടുത്തു, 'സമഗ്ര' പോര്‍ട്ടല്‍ പരിചയപ്പെടുത്തി

  
backup
August 05 2017 | 21:08 PM

%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95

എടച്ചേരി: ഒരുവിഭാഗം അധ്യാപകരുടെ ബഹിഷ്‌കരണത്തിനിടയിലും ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം പതിവുപോലെ നടന്നു. ക്ലസ്റ്ററുകളിലെ അധ്യാപക പങ്കാളിത്തത്തിലും കാര്യമായ കുറവുണ്ടായില്ല. ബഹിഷ്‌കരണക്കാര്‍ തടസവുമായി വരാത്തത് ഇതിനു പ്രധാന കാരണമായി. തൂണേരി ബി.ആര്‍.സി: 82, കുന്നുമ്മല്‍ ബി.ആര്‍.സി 83, വടകര ബി.ആര്‍.സി 82 ശതമാനം എന്നിങ്ങനെയാണ് ഹാജര്‍ നില. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ ആണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നത്. തുടര്‍ച്ചയായ ആറാം ദിവസത്തെ ക്ലസ്റ്ററില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ സംഘടന അറിയിച്ചിരുന്നു. കൂടാതെ നിര്‍ബന്ധിത സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരേയുമായിരുന്നു അവരുടെ ബഹിഷ്‌കരണം.
എന്നാല്‍ മുസ്‌ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.യു ക്ലസ്റ്ററില്‍ പങ്കെടുത്തു. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ബി.ആര്‍.സികളിലെ ക്ലസ്റ്ററിലെത്തി. അതേസമയം ഒരുവിഭാഗം അധ്യാപകര്‍ ബഹിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ പരിശീലനം വിജയിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയുണ്ടായിരുന്നു. അതോടൊപ്പം ക്ലസ്റ്ററില്‍ പങ്കെടുക്കാത്തവരോട് വകുപ്പ് മേധാവികള്‍ വിശദീകരണം ചോദിക്കുമെന്നും അറിയിപ്പുണ്ടായി.
പതിവ് അജന്‍ഡകളില്‍നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ക്ലസ്റ്റര്‍ സംവിധാനിച്ചത്. ചോദ്യപേപ്പര്‍ നിര്‍മാണം, ക്ലാസ് പി.ടി.എ മെച്ചപ്പെടുത്താനുള്ള വിശദമായ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ക്ലസ്റ്ററിന്റെ ഉള്ളടക്കം . ഇതാദ്യമായി 'സമഗ്ര' എന്ന പേരില്‍ പ്രത്യേക പോര്‍ട്ടല്‍ പരിചയപ്പെടുത്തിയതാണ് മറ്റൊരു പ്രത്യേകത. ക്ലാസ് മുറികള്‍ ഹൈടെക്കായി മാറുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ക്ലാസ് റൂം പ്രവര്‍ത്തനത്തിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ പറ്റുന്ന വിധത്തിലുള്ള നൂതന ഐ.ടി സംരംഭമാണ് 'സമഗ്ര. ഈ സമ്പൂര്‍ണ വിദ്യാഭ്യാസ പോര്‍ട്ടലില്‍ അംഗത്വമെടുക്കുന്നതോടെ ടീച്ചിങ് മാന്വല്‍ ഉള്‍പ്പെടെയുള്ള എല്ലാ പഠന സാമഗ്രികളും കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഇതിലൂടെ പരസ്പരം കൈമാറാം.
 ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസുകളിലും ഇപ്പോള്‍ തന്നെ 'സമഗ്ര' നിലവില്‍ വന്നിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമാകാന്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. വടകര ബി.ആര്‍.സിയില്‍ നടന്ന അധ്യാപക ക്ലസ്റ്റര്‍ പരിശീലന പരിപാടി എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago