ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം: വിവര ശേഖരണം തുടങ്ങി
കോഴിക്കോട്: മുഴുവന്‍ കൈവശക്കാരുടെയും ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനും എല്ലാ കൈവശക്കാര്‍ക്കും തണ്ടപ്പേര്‍ നമ്പര്‍ നല്‍കുന്നതിനും ഭൂനികുതി ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിനും ഓണ്‍ലൈന്‍ പോക്കുവരവ് ചെയ്യുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് ലഭ്യമാകുന്ന വിവരശേഖരണ ഫോമില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് ഭൂമിയുടെ ആധാരത്തിന്റെ അസ്സല്‍, 2017-18 വര്‍ഷത്തെ നികുതി രശീതി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് മാസത്തില്‍ കോഴിക്കോട് താലൂക്കിലെ വില്ലേജിന്റെ പരിധിയില്‍ നടത്തപ്പെടുന്ന ക്യാംപില്‍ സമര്‍പ്പിക്കണം.
തുടര്‍ന്ന് ഭൂമിയുടെ നികുതി അടക്കാനും പോക്കുവരവ് ചെയ്യുന്നതിനും ഭൂമിക്ക് തണ്ടപ്പേര്‍ നമ്പര്‍ അനുവദിക്കാനും ഇതാവശ്യമാണ്.
ഭൂമി കൈവശം വച്ചുവരുന്ന എല്ലാവരും അതതു വില്ലേജിന്റെ പരിധിയില്‍ നടത്തപ്പെടുന്ന ക്യാംപില്‍ വിവര ശേഖരണ ഫോം, ആധാരങ്ങളുടെ അസ്സല്‍, ആധാരം ബാങ്കില്‍ ആണെങ്കില്‍ ബാങ്കില്‍ നിന്നുളള കത്ത്, 2017-18 ലെ ഭൂനികുതി രശീതി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം സമര്‍പ്പിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പ്രത്യേക ക്യാംപുകള്‍ വഴി തിരികെ സ്വീകരിക്കുന്ന ദിവസം പത്രക്കുറിപ്പ് വഴി അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."