HOME
DETAILS
MAL
കാലിടറി ബോള്‍ട്ട്; ഗാറ്റ്ലിന് പുതിയ വേഗരാജാവ്
backup
August 06 2017 | 03:08 AM
ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കില്‍ വേഗരാജാവിന് കാലിടറി. ലോക അത്റ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് ഒന്നാമനായി. 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കന്‍ ഇതിഹാസത്തിന് വെങ്കലമെഡലുമായി പിന്മാറേണ്ടിവന്നു. 9.92 സെക്കന്റിലാണ് ഗാറ്റ്ലിന് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് (9.94) രണ്ടാമതെത്തിയത്.
ഒരു പതിറ്റാണ്ടു കാലത്തോളം ട്രാക്കുകളില്‍ തീപടര്‍ത്തി ട്രാക്കുകളില്‍ വേഗശരമായ ഉസൈന്‍ ബോള്‍ട്ട് ആധിപത്യം അവസാനിപ്പിച്ച് കളമൊഴിയുകയായിരുന്നു.
എന്നാല്‍ 4x400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ട് ഒരിക്കല്‍ കൂടി ട്രാക്കിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."