ഇന്ത്യയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒ.ഐ.സിയുടെ പ്രത്യേക യോഗം ചേരുന്നു
ജിദ്ദ: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സഊദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാന്‍ തയ്യാറെടുക്കുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും യോഗത്തിൽ ചർച്ചചെയ്യും.
ഇസ്ലാമാബാദില്‍ വെച്ച് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സഊദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും ചര്‍ച്ച ചെയ്തതായി ഖുറേഷി പറഞ്ഞു.
അതേ സമയം കശ്മീര്‍ വിഷയത്തില്‍ സഊദി ഇടപെടുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. ഇതുവരെ കശ്മീര്‍ വിഷയത്തില്‍ അകലം പാലിച്ചിരുന്ന സഊദി അറേബ്യ പാകിസ്താന്റെ സമ്മര്‍ദ്ദം മൂലമാണ് ഒ.ഐ.സി യോഗം വിളിക്കാൻ തീരുമാനിച്ചത്.
മലേഷ്യയില്‍ കഴിഞ്ഞാഴ്ച നടന്ന മുസ്ലിം നേതാക്കളുടെ യോഗത്തില്‍ സഊദിയുടെ ആവശ്യം പരിഗണിച്ച് പാകിസ്താന്‍ പങ്കെടുത്തിരുന്നില്ല.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിളിച്ചു ചേര്‍ത്ത മുസ്ലിം നേതാക്കളുടെ യോഗത്തില്‍ പാകിസ്താന്‍ പങ്കെടുക്കരുതെന്ന് സഊദി ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതിന് പകരമായി സഊദിയോട് പ്രത്യേക യോഗം വിളിക്കാന്‍ പാകിസ്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരമാണ് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്.
മുസ്ലിങ്ങള്‍ക്കെതിരെ ലോകത്ത് നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കഴിഞ്ഞാഴ്ച മലേഷ്യയില്‍ മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചത്. ഇതില്‍ സഊദിയും പാകിസ്താനും പങ്കെടുത്തിരുന്നില്ല. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പങ്കെടുത്തിരുന്നു. കൂടാതെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും യോഗത്തിനെത്തിയ പ്രമുഖനാണ്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇതുവരെ ഇടപെടാത്ത രാജ്യമാണ് സഊദി അറേബ്യ. ഇന്ത്യയുമായുള്ള ബന്ധം പതിവ് പോലെ തുടരുമെന്നാണ് സഊദി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നാണ് ആശങ്ക.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ്. മുസ്ലിം രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിഷയത്തില്‍ അകലം പാലിക്കുകയാണ് ചെയ്തത്.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പിന്തുണ ലഭിക്കാത്തതില്‍ പാകിസ്താന് അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മലേഷ്യയിലെ യോഗം നടന്നത്. ഇതിന് ബദലായി സഊദി യോഗം വിളിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം യോഗത്തിന്റെ തിയ്യതി പുറത്തുവിട്ടിട്ടില്ല.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നത് പാകിസ്താനും, മലേഷ്യയും തുര്‍ക്കിയുമാണ്. ഇറാനും സഊദിയും യുഎഇയും ഇന്ത്യയെ കുറ്റപ്പെടുത്താതെയുള്ള നിലപാടാണ് സ്വീകരിച്ചത്. അതേ സമയം
കശ്മീര്‍ വിഷയത്തില്‍ മറ്റൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കാന്‍ അമേരിക്ക രംഗത്തുവന്നിരുന്നെങ്കിലും ഇന്ത്യ നിലപാട് അറിയിച്ചതോടെ പിന്‍മാറുകയായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നിലവില്‍. ലഡാക്കില്‍ കേന്ദ്രം നേരിട്ട് ഭരണം നടത്തും. അതേസമയം, കശ്മീരില്‍ സുരക്ഷാ ചുമതല കേന്ദ്രത്തിനായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."