അന്ത്യോദയ-അന്നയോജന വിഭാഗത്തിന് 35 കിലോ അരി സൗജന്യം
പാലക്കാട് : ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണത്തിന്റെ ഭാഗമായി അന്ത്യോദയ-അന്നയോജന വിഭാഗക്കാരായ കാര്‍ഡുടമകള്‍ക്ക് 35 കിലോ ഗ്രാമും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ ഗ്രാമും അരി സൗജന്യമായി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 25 കിലോ ഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ എട്ടു കിലോ ഗ്രാം ഗോതമ്പും ലഭിക്കും.എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിലോ ഗ്രാം അരി ലഭിക്കും. എ.പി.എല്‍ വിഭാഗക്കാരില്‍ രണ്ടു രൂപ നിരക്കിലുളള ഭക്ഷ്യധാന്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എട്ട് കിലോ ഗ്രാം അരി കിലോക്ക് രണ്ടു രൂപ നിരക്കില്‍ ലഭിക്കും.
എല്ലാ എ.പി.എല്‍ വിഭാഗക്കാര്‍ക്കും 6.70 രൂപ നിരക്കില്‍ രണ്ട് കിലോ ഗ്രാം ഗോതമ്പും കാര്‍ഡൊന്നിന് രണ്ടു കിലോ ഗ്രാം ആട്ട 15/- രൂപ നിരക്കിലും ലഭിക്കും.
വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് 1/2 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് നാലു ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 17/- രൂപ നിരക്കില്‍ ലഭിക്കും. പൊതുവിതരണം സംബന്ധിച്ച പരാതികള്‍ 1800-425-1550, 1967 എന്നീ ടോള്‍ഫ്രീ നമ്പറുകളിലൊ ജില്ല സപ്ലൈ ഓഫീസിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍ ഇപ്രകാരമാണ്. ജില്ലാ സപ്ലൈ ആഫീസ് : 0491 2505541, പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസ് : 04912 536872 ആലത്തൂര്‍ : 04922 222325, ചിറ്റൂര്‍ : 04923 - 222329, മണ്ണാര്‍ക്കാട് : 04924 222265, ഒറ്റപ്പാലം : 0466 2244397, പട്ടാമ്പി : 0466 2970300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."