ചെല്‍സിക്കും യുനൈറ്റഡിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ബേണ്‍ലി എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ യുനൈറ്റഡ് അര്‍ഹിച്ച ജയമായിരുന്നു സ്വന്തമാക്കിയത്. 44-ാം മിനുട്ടില്‍ അന്തോണി മാര്‍ഷ്യലും 95-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് യുനൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്.
ഇതോടെ 20 മത്സരത്തില്‍ നിന്ന് 31 പോയിന്റ് സ്വന്തമാക്കിയ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ചെല്‍സി ആഴ്‌സനലിനെ പരാജയപ്പെടുത്തി. 82-ാം മിനുട്ടുവരെ ആഴ്‌സനല്‍ ഒരു ഗോളിന് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ 83-ാം മിനുട്ടിലും 87-ാം മിനുട്ടില്‍ നേടിയ ഗോളില്‍ ചെല്‍സി ജയം സ്വന്തമാക്കുകയായിരുന്നു.
13-ാം മിനുട്ടില്‍ ഒബമയോങ് നേടിയ ഗോളില്‍ ആഴ്‌സനലായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ജോര്‍ജീഞ്ഞോ, അബ്രഹാം എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. 35 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."