പാമ്പ് കടിയേറ്റാല്‍ ശരീരം ചലിപ്പിക്കാതെ ശ്രദ്ധിക്കണം: കൈപ്പുറം അബ്ബാസ്
പടിഞ്ഞാറങ്ങാടി: കുമ്പിടി പാമ്പ് കടിയേറ്റാല്‍ സാധാരണയില്‍ കടിച്ചതിന്റെ മുകളില്‍ കെട്ടാറുണ്ടെങ്കിലും അതത്ര വിജയകരമെല്ലെന്നും, ശരീരം ചലിക്കാനുള്ള അവസരം ഉണ്ടാക്കാതെ ഉടന്‍ തന്നെ വിഷ വൈദ്യനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും കെട്ടല്‍ ഒരു മനഃസ്സമാദാനത്തിന്ന് വേണ്ടി മാത്രമാണെന്നും പാമ്പ് പിടുത്തക്കാരനും, വിഷ വൈദ്യനുമായ കൈപ്പുറം അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുമ്പിടി കല്ലുമുറിക്കല്‍ തറവാട്ടുകാര് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പാമ്പുകളും, ഭൂമിയുടെ അവകാശികളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പമ്പുകളെ പറ്റിയും, പാമ്പുകടിയേറ്റാലുള്ള പ്രാഥമിക ചികിത്സയെ കുറിച്ചും ക്ലാസില്‍ അവതരിപ്പിച്ചു. കുമ്പിടി സി.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. പാമ്പുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."