ഇന്‍സൈറ്റ് മേളയില്‍ വെര്‍ച്യുല്‍ റിയാലിറ്റി സിനിമകള്‍ പ്രദര്‍ശിപ്പിക്കും
പാലക്കാട്: ഇന്‍സൈറ്റ് ഓഗസ്റ്റ് 12 ,13 തീയതികളില്‍ നടത്തുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ ഹാഫ് ഫെസ്റ്റിവലില്‍ വെര്‍ച്യുല്‍ റിയാലിറ്റി സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.വി. വിന്‍സെന്റ്, ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
12ന് പാലക്കാട് ഫൈന്‍ ആര്‍ട് ഹാളില്‍ രാവിലെ പത്തരക്ക് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി അഞ്ചുമിനിട്ടില്‍ താഴെയുള്ള 50 ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംവിധായകന്‍ കെ.പി. കുമാരന്‍, വിധു വിന്‍സെന്റ്, ഡോ. സി.എസ് വെങ്കിടേശരന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മാണിക്കോത്തു് മാധവദേവ് , സി.കെ രാമകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."