HOME
DETAILS
MAL
യമനിൽ സൈനിക ബിരുദ ദാന പരേഡിനിടെ സ്ഫോടനം; ഒമ്പത് പേർ കൊല്ലപ്പെട്ടു
backup
December 30 2019 | 06:12 AM
റിയാദ്: യമനിൽ സൈനിക ബിരുദദാന ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെക്കൻ യമനിലെ ദാലിയ നഗരത്തിൽ ഞായറാഴ്ച്ചയാണ് സ്ഫോടനം നടന്നത്. വിമത വിഭാഗമായ ഹൂതികൾ തൊടുത്തു വിട്ട മിസൈൽ പതിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നായി ഇറാൻ അനുകൂല ഹൂതി വിമതരായ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാരേഡിനിടെ വിശിഷ്ടാതിഥികൾക്കായി തയ്യാറാക്കിയ പ്രത്യേക സ്ഥലത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."