വ്യവസായ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം: ഇ.ടി. മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന വ്യവസായ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും തൊഴില്‍ജന്യ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ തൊഴിലാളി നഷ്ടപരിഹാര നിയമത്തിന്റെ ഭേദഗതി ചര്‍ച്ചയിലായിരുന്നു ആവശ്യം. കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളികളില്‍ ഒട്ടനവധി പേര്‍ തൊഴില്‍ സംബന്ധമായ രോഗങ്ങളുടെ പിടിയിലാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമാക്കണം.
ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് സമഗ്രമായ നിയമ പരിഷ്‌കാരമാണ്. അതിലേക്ക് കടക്കുന്നതിനു പകരം ചെറിയ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. നഷ്ടപരിഹാരനിയമം സമഗ്രമായി മാറ്റി ഭേദഗതി കൊണ്ടുവരാന്‍ തയാറാകേണ്ടതായിരുന്നു.
വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സമ്പൂര്‍ണ വൈദ്യപരിശോധനയ്ക്കും തുടര്‍ ചികിത്സയ്ക്കും വിധേയമാക്കണം. തൊഴിലുടമയെ അതിന് ബാധ്യസ്ഥനാക്കുന്ന നിയമ നടപടിയുണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."