ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ കുറ്റ്യാടിയില്‍ നാളെ ഡബിള്‍ ബെല്‍ മുഴങ്ങും
പാലേരി: തലച്ചോറില്‍ അണുബാധയേറ്റ് ഒരു മാസത്തില്‍ കൂടുതലായി ചികിത്സയില്‍ കഴിയുന്ന പാലേരി മണ്ടയുള്ളതില്‍ പരേതരായ കേളു-കമല ദമ്പതികളുടെ മകന്‍ സുമേഷിന്റെ (27) ചികിത്സയ്ക്കായി കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുടമകളും തൊഴിലാളികളും കൈകോര്‍ക്കുന്നു. ഈ റൂട്ടിലെ ബസുകള്‍ നാളെ സര്‍വിസ് നടത്തുക സുമേഷിന്റെ ചികിത്സാ ധനസഹായത്തിനായാണ്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്ത് ജീവിത പ്രയാസങ്ങളെ തരണംചെയ്തു മുന്നോട്ടു പോകുന്നതിനിടെയാണ് ദുരന്തം സുമേഷിന്റെ ജീവിതത്തെ പിടികൂടുന്നത്. രക്ഷിതാക്കളില്ലാത്ത സുമേഷിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചാണ് ആവശ്യമായ പണം കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെയും മിംസ് ആശുപത്രിയിലെയും ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി സുമേഷിനെ വൈക്കം ഇന്തോ-അമേരിക്കന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിലെ ചികിത്സാ പുരോഗതി പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഏതാണ്ട് ആറുമാസത്തില്‍ കൂടുതലായുള്ള തുടര്‍ചികിത്സയ്ക്ക് ഇനിയും വലിയ സാമ്പത്തികം ആവശ്യമാണ്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഒമേഗ, ഷലൂല്‍, ശ്രീ ഗോകുലം, വൈറ്റ് സ്റ്റോണ്‍, ബീ.ടി.സി, അജ്‌വ, ഇടത്തില്‍, പുലരി, അനന്തു, സില്‍വര്‍ സ്റ്റോണ്‍, സിഗ്മ, കാര്‍ത്തിക എന്നീ ബസുകളാണ് സുമേഷിന്റെ ചികിത്സയ്ക്കായി സര്‍വിസ് നടത്തുന്നത്.
മരുതോളി രാജീവന്‍ കണ്‍വീനറായുള്ള കമ്മിറ്റിക്ക് ധനസഹായത്തിനായി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നം. 4086101005562, കനറാ ബാങ്ക് കൂത്താളി ബ്രാഞ്ച്. ഐ.എഫ്.എസ്.സി കോഡ്: CNRB 0004086. ഫോണ്‍: 9946602738.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."