HOME
DETAILS

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു

  
backup
August 06 2017 | 20:08 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4

തളിപ്പറമ്പ്: തളിപ്പറമ്പ് കോപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി നേതൃത്വത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ഭാരവാഹികളെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.
ഞായറാഴ്ച്ച നടന്ന ബേങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും സി.എം.പിയിലെ എം.രാഘവനെ പ്രിസിഡന്റായും കോണ്‍ഗ്രസിലെ പി.കെ സരസ്വതിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നാരോപിച്ചാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
യു.ഡി.എഫിലെ മുന്‍ധാരണ അനുസരിച്ച് എം. രാഘവനെ പ്രസിഡന്റാക്കാനും, പി.വി നാരായണന്‍ കുട്ടിയെ വൈസ് പ്രസിഡന്റാക്കാനുമായിരുന്നു തീരുമാനം. ഈ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധിക്കാലമായി കോണ്‍ഗ്രസില്‍ നിന്ന് അകന്നു നില്‍ക്കുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍വരെ നടത്തുകയും ചെയ്ത ആളുകള്‍ പറയുന്നതനുസരിച്ചാണ് ഡി.സി.സി നേതൃത്വം തീരുമാനം എടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സി.എം.പി നേതൃത്വത്തിനെതിരേയും ആരോപണമുണ്ട്. രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്ളള അംഗമായ പി.വി നാരായണന്‍ കുട്ടിയെ വൈസ് പ്രസിഡന്റാക്കാനുള്ള തീരുമാനം അട്ടിമറിച്ചതോടെ തികച്ചും വൈകാരികമായാണ് ഒരു കൂട്ടം നേതാക്കളും പ്രവര്‍ത്തകരും  ഇതിനെതിരേ പ്രതികരിച്ചത്. നാരായണന്‍ കുട്ടിക്ക് പകരം വൈസ് പ്രിഡന്റായി തെരഞ്ഞെടുത്ത സരസ്വതി നിലവില്‍ നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്.
സി.പി.എമ്മുകാര്‍ കൊല ചെയ്ത കെ.എസ്.യു നേതാവ് സജിത്ത് ലാലിന്റെ സഹോദരി ഭര്‍ത്താവ് പി.വി നാരായണന്‍കുട്ടിയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരാന്‍ ഡി.സി.സി നേതൃത്വം ഇടപെടുന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  6 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  6 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  6 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  7 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  7 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  8 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  9 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  9 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  9 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  10 hours ago