HOME
DETAILS

ആരിഫ് മുഹമ്മദ് ഖാന് നല്ലത് ആര്‍.എസ്.എസ് വക്താവിന്റെ പണി: ജിഗ്‌നേഷ് മേവാനി

  
backup
December 31 2019 | 09:12 AM

jignesh-about-kerala-governor

 


കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ പദവി രാജിവച്ച് ആര്‍.എസ്.എസിന്റെ വക്താവ് പണി നോക്കുന്നതായിരിക്കും നല്ലതെന്ന് ദലിത് പ്രവര്‍ത്തകനും അഭിഭാഷകനും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി.
ഗവര്‍ണര്‍ എന്ന മഹത്തായ പദവിയെ മറന്നാണ് അദ്ദേഹം സംസാരിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരേ നടക്കുന്ന വിവിധ റാലികളില്‍ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയ ജിഗ്‌നേഷ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ ഭരണഘടനയെയും ഇന്ത്യയുടെ മതേതരത്വത്തെയും മുഴുവനായും നശിപ്പിക്കുന്ന മോദിയുടെയും അമിത് ഷായുടെയും നീക്കങ്ങളെ പ്രതിരോധിക്കാന്‍ രാജ്യവ്യാപകമായ പ്രതിരോധങ്ങള്‍ അലയടിക്കണം. ഗാന്ധി നയിച്ച സിവില്‍ നിയമലംഘന സമരമുറയുമായി മുന്നോട്ടുപോകണം. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു കോടികള്‍ ചെലവാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ആരംഭിച്ച ശേഷം പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറയുന്നത് വിരോധാഭാസമാണ്. മോദിയും അമിത് ഷായും കളവുകള്‍ ആവര്‍ത്തിക്കുകയാണെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പറ്റാത്ത മോദിയാണ് ജനങ്ങളോട് പൗരത്വം തെളിയിക്കാനുള്ള രേഖ കൊണ്ടുവരാന്‍ പറയുന്നതെന്ന് അദ്ദേഹം കളിയാക്കി. ജനങ്ങളുടെ കോടതിയേക്കാള്‍ വലിയ കോടതിയില്ല. ബില്ലിനെതിരേ രാജ്യത്തെ യുവജനങ്ങളുള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധത്തിലാണെന്നും ജിഗ്‌നേഷ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാന മനസ്‌കരുമായി ചേര്‍ന്ന് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തയാറെടുത്തിരിക്കയാണ്. കേരളത്തില്‍ മൂന്നു റാലികളില്‍ പങ്കെടുത്ത് സംസാരിക്കും. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തോക്കിന്‍ കുഴലിലൂടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ജിഗ്‌നേഷിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. യോഗി ടാര്‍ഗറ്റ് കൊലകളാണ് നടത്തുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ല കൊല്ലപ്പെട്ടവരില്‍ പലരും. പലര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. യു.പിയിലെ സംഭവങ്ങളില്‍ പലതും പുറത്തുവന്നിട്ടില്ല. യൂത്ത് ലീഗ് നടത്തിയ വസ്തുതാന്വേഷണപഠന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago