കാമറ നഷ്ടപ്പെട്ട സംഭവം; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം
കാളികാവ്: മലമുകളില്‍ കോഴിപ്ര മലവാരത്തു സ്ഥാപിച്ച കാമറകള്‍ നക്ഷപ്പെട്ട സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റകളെന്നു സംശയം. ചിങ്കക്കല്ലില്നിന്ന് ഏഴു കിലോമീറ്ററിലേറെ ദൂരത്തു സ്ഥാപിച്ച ഒരു കാമറയും ഉള്‍വനത്തില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച ഒരു കാമറയുമാണ് കാണാതായിട്ടുള്ളത്.
വേട്ടക്കാര്‍ ചെന്നെത്തുന്നതിനും അപ്പുറത്തു സ്ഥാപിച്ച കാമകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കടുവാ കണക്കെടുപ്പിന്റെ ഭാഗമായാണ് വനം വന്യജീവി വകുപ്പ് ഇവിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിരുത്. നിലമ്പൂര്‍ മേഖലയില്‍നിന്ന് അട്ടപ്പാടി മേഖലയിലേക്കു വനത്തിലൂടെ നീങ്ങാന്‍ കാമറ സ്ഥാപിച്ച ഭാഗത്തിലൂടെ കഴിയും. വനത്തിലൂടെയുള്ള യാത്രയ്ക്കിടെ മാവോയിസ്റ്റുകള്‍ കാമറ കൈവശപ്പെട്ടുത്തിയതായിരിക്കുമെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തില്‍ വനം വന്യജീവി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കാളികാവ് പൊലിസ് കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ മേഖലയില്‍ വീണ്ടും സജീവമായ സാഹചര്യത്തിലാണ് കാമകള്‍ നഷ്ടപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. ഉള്‍വനത്തിലായതിനാല്‍ തെളിവെടുപ്പ് നടത്താന്‍പോലും പൊലിസ് പ്രയാസപ്പെടുകയാണ്.
കാമറയില്‍തന്നെ മെമ്മറി സ്ഥാപിച്ച രീതിയിലുള്ളതായതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താനും പ്രയാസമാണ്.
കാമറയ്ക്കു മുന്നില്‍ എന്തെങ്കിലും പതിച്ചാല്‍ ചിത്രം സ്വയം പകര്‍ത്തുന്ന രീതിയിലുള്ള കാമറയാണ് നഷ്ടപ്പെട്ടത്. ഇതിന് 50,000 രൂപയോളം വില വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."