HOME
DETAILS
MAL
പിണറായി വിജയനെതിരേ ബി.ജെ.പി എം.പി അവകാശലംഘനത്തിന് നോട്ടിസ് നല്കി
backup
December 31 2019 | 17:12 PM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശലംഘനത്തിന് നോട്ടിസ്. ബി.ജെ.പി നേതാവും എം.പിയുമായ ജി.എല്‍.വി നരസിംഹറാവുവാണ് രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യ നായിഡുവിന് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. മറ്റന്നാള്‍ നടക്കുന്ന രാജ്യസഭാ പ്രിവിലേജ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് റാവു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."