ബസ് യാത്രക്കിടെ വയോധികയുടെ മാലകവര്‍ന്ന സ്ത്രീകളെ പിടികൂടി
കല്ലമ്പലം: ബസ് യാത്രക്കിടെ വയോധികയുടെ രണ്ടരപവന്‍ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുക്കുടി മാവട്ടം, കൃഷ്ണന്‍നഗര്‍ തെരുവ് കോവില്‍പെട്ടി ഡോര്‍ നംബര്‍ 24ല്‍ മായ (25) , കോവില്‍പെട്ട് ഡോര്‍ നംബര്‍ 24 എ യില്‍ വല്ലി (22) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസില്‍ ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന തോട്ടവാരം എരുത്തിനാട് സ്വദേശിനി സേതുഭായിയുടെ രണ്ടരപവന്‍ മാലയാണ് നഗരൂര്‍ പിന്നിട്ടപ്പോള്‍ പ്രതികള്‍ കവര്‍ന്നത്. മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ സേതുഭായി ബഹളം വെയ്ക്കുകയും തുര്‍ന്ന് ബസില്‍ യാത്രിചെയ്യുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഉടന്‍ നഗരൂര്‍ സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ നഗരൂര്‍ എസ് ഐ ബി ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട് സ്വദേശിനികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും കണ്ടെടുത്തു. ഇവരുടെ പേരില്‍ മറ്റ് സ്റ്റേഷനുകളിലും മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. തുടര്‍ന്ന് പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. നഗരൂര്‍ എസ്.എച്ച്.ഒ ബി ജയന്‍, ഗ്രേഡ് എസ്.ഐ ജയചന്ദ്രന്‍, എസ്.സി.പി.ഒമാരായ സതികുമാര്‍, കൃഷ്ണലാല്‍, പ്രവീണ്‍, സാംജിത്ത്, പ്രീത, റീജ എന്നിവരും പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."