കോര്‍പറേഷന്റെ പുതിയ പാര്‍ക്കിങ് നയം; സെമിനാര്‍ നാളെ
കൊല്ലം: കോര്‍പറേഷന്‍ പരിധിയില്‍ ശാസ്ത്രീയ വാഹനപാര്‍ക്കിങ്ങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി തയാറാക്കിയ പുതിയ നയം ചര്‍ച്ച ചെയ്യുന്നതിന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടി. കെ.എം എന്‍ജിനിയറിങ് കോളജിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നഗരാസൂത്രണ വകുപ്പ് തയാറാക്കിയ കരട് നയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആശയങ്ങള്‍ സ്വീകരിക്കുന്നതിന് നടത്തുന്ന പരിപാടി നാളെ ഉച്ചയ്ക്ക് രണ്ടിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു സ്വാഗതം പറയും. എം.പി മാരായ എന്‍. കെ പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം. എല്‍. എമാരായ എം. നൗഷാദ്, എന്‍. വിജയന്‍പിള്ള, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷനര്‍ പി. കെ മധു,ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്ഥിരംസമിതി അധ്യക്ഷരായ എം. എ. സത്താര്‍, എസ്. ഗീതാ കുമാരി, പി.ജെ രാജേന്ദ്രന്‍, ചിന്താ എല്‍. സജിത്ത്, വി.എസ് പ്രിയദര്‍ശനന്‍, ഷീബ ആന്റണി, ടി.ആര്‍ സന്തോഷ് കുമാര്‍, കൗണ്‍സിലര്‍ എന്‍. മോഹനന്‍, കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി. ജെ അജയകുമാര്‍, റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി. സജിത്ത്, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ ഡോ. സിനി, ഡി. സാജന്‍, കോര്‍പറേഷന്‍ സെക്രട്ടറി വി. ആര്‍. രാജു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."