വളാഞ്ചേരി മര്‍കസ് മെഗാസമ്മേളനത്തിന് സമാപനം
വളാഞ്ചേരി: വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍കസ് 30-ാം വാര്‍ഷിക സനദ്ദാന മെഗാ സമ്മേളനം സമാപിച്ചു. ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്‍ അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണവും പത്മശ്രീ ഡോ. എം.എ യൂസുഫലി മുഖ്യഭാഷണവും നിര്‍വഹിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി സ്വാഗതവും മര്‍കസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി കെ.വി ഹംസ മൗലവി നന്ദിയും പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ 288 വാഫി പണ്ഡിതര്‍ സനദ് സ്വീകരിച്ചു. മര്‍കസ് വാഫി കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സനദ്ദാന ഭാഷണം നടത്തി. റാങ്ക് ജേതാക്കള്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി.
പുതുതായി നിര്‍മാണം പൂര്‍ത്തിയായ എം.കെ അബ്ദുല്‍ ഖാദിര്‍ ഹാജി ഓഡിറ്റോറിയം, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പി.ജി ബ്ലോക്ക്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, മര്‍കസ് കോംപ്ലക്‌സ് കോഴിക്കോട്, മസ്ജിദ് നവീകരണം, ന്യൂ മെസ്സ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനും വഫിയ്യ ഡേ കോളജ് ശിലാസ്ഥാപനവും നടന്നു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുഹമ്മദ് ബദ്ര്‍ ഫാരിസ് അല്‍ ഹിലാലി, ഡോ. സിദ്ധീഖ് അഹ്മദ് ഐ.ടി.എല്‍ ഗ്രൂപ്പ്, ഉമര്‍ ഹാജി ടി.എം. ടി ഗ്രൂപ്പ് സംബന്ധിച്ചു.
ഖുര്‍ആന്‍ മനഃപാഠമാക്കിയ 47 വിദ്യാര്‍ഥികള്‍ക്ക് സയ്യിദ് അലി അല്‍ ഹാഷിമി ഹാഫിസ് പട്ടം സമ്മാനിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മര്‍കസ് പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എം.പി അബ്ദുസ്സമദ് സമദാനി ആദര ഭാഷണം നടത്തി. റഹ്മത്തുല്ല ഖാസിമി മൂത്തേടം സംസാരിച്ചു. സമാപന പ്രാര്‍ഥനക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ന്യൂനപക്ഷ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് കുടുംബ സംഗമം കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് മഹല്ല് കൂട്ടായ്മയില്‍ പ്രസിഡന്റ് ഹുസൈന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. സി.ഐ.സി അസി. കോ-ഓര്‍ഡിനേറ്റര്‍ അഹ്മദ് വാഫി ഫൈസി കക്കാട് മുഖ്യ ഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."