വനിതാ വികസന കോര്പറേഷന് വിധവകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം നല്കുന്നു
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്പറേഷന്, സംസ്ഥാനത്തെ പത്തു കേന്ദ്രങ്ങളിലായി 18നും 55നും മധ്യേ പ്രായമുള്ള വിധവകള്‍ക്ക് (40 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍) വേണ്ടി ജില്ല തോറും സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ തെരഞ്ഞെടുക്കും.
മിനിമം യോഗ്യത പത്താം ക്ലാസ് പഠനമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. മൂന്ന് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്റ്റൈപ്പന്റ് നല്‍കും. താല്പര്യമുള്ളവര് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില് ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ളത്) തിരുവനന്തപുരം മേഖലാ ഓഫിസില്‍ ഈ മാസം 14 ന് മുന്‍പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."